കോടനാട് പ്രവാസി സംഗമം 2026

 




പ്രവാസികളായ കോടനാട്ട് നിന്നുള്ളവരെ ഉൾപ്പെടുത്തി രൂപീകരിച്ച സംഘടനയുടെ ആദ്യ ഫാമിലി സംഗമം തൃത്താല MLA ബഹു. VT ബൽറാം ഉത്ഘാടനം നിർവഹിച്ചു. കൂട്ടായ്മക്ക് കീഴിൽ പ്രവാസികളുടെ ഭാവി ലക്ഷ്യമാക്കി രൂപീകരിച്ച ബിസിനസ്സ് പ്രൊജക്റ്റുകൾ നല്ല ആശയമാണെന്നും, പ്രവാസികളുടെ വിഷയങ്ങളിൽ ആവശ്യമായ എല്ലാ സഹകരണവും അദ്ദേഹം ഉറപ്പ് നൽകി.

 കൂട്ടായ്മയിലെ ഷെയർ ഹോൾഡേഴ്സിന് പ്രമുഖ ട്രൈനെർ സുഭാഷ് അമ്പാടി ട്രെയിനിങ് നടത്തി. അംഗങ്ങൾക്കുള്ള തിരിച്ചറിയൽ card ഉത്ഘാടനം വ്യവസായ പ്രമുഖൻ ഹമീദ് ഖാൻ, ലോഗോ പ്രകാശനം വാർഡ് മെമ്പർ ഉമാ ദാസും നിർവഹിച്ചു. ബിസിനസ്‌ മേഖലയിൽ കഴിവ് തെളിഴ്ച്ച നാട്ടിലെ തെരെഞ്ഞെടുത്ത വ്യക്തികളായ ഹമീദ് ഖാൻ, പി ബി ഉണ്ണി, റഷീദ് എം വി, ഹൈദർ ഹല, ബാദുഷ ടി എ, ശരീഫ് എം വി, അലി തട്ടത്താഴത്ത് എന്നിവർക്കുള്ള അവാർഡും, 25 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ നിൽക്കുന്നവർക്കുള്ള ആദരവും നൽകുകയുണ്ടായി. 

ഇതിന് ശേഷം മ്യൂസിക് ലൈവ് പ്രോഗ്രാമും നടക്കുകയുണ്ടായി. പ്രസിഡന്റ്‌ ഉമ്മർ തട്ടത്താഴത് അദ്യക്ഷം വഹിച്ച യോഗത്തിൽ ബിസിനസ്‌ ടീം ലീഡർ അബ്ദുൽ റഹ്മാൻ സി വി സ്വാഗതം പറഞ്ഞു. ഫിറോസ്, നൗഫിൽ, ബഷീർ അഹ്‌മദ്‌, ആലിയാമു, ഷാജി, ഹംസ, മുത്തലിബ്, ജാഫർ, അനസ്, റഹീം എന്നിവർ നേതൃത്വം നൽകി. ഹൈദർ ഹല നന്ദി രേഖപ്പെടുത്തി.

Tags

Below Post Ad