പന്നിത്തടത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം


 

കുന്നംകുളം- വടക്കാഞ്ചേരി റോഡിൽ പന്നിത്തടം പെട്രോൾ പമ്പിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.പാറേമ്പാടം സ്വദേശി അദിൻ (25) ആണ് മരിച്ചത്.പെരുമ്പിലാവ് സ്വദേശി കിഷൻ (25),പാഴിയോട്ടുമുറി സ്വദേശി നന്ദകുമാർ, എന്നിവർക്കാണ് പരിക്കേറ്റത്. 


ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്.കുന്നംകുളം ഭാഗത്തുനിന്നും വന്ന് പന്നിത്തടത്തെ പെട്രോൾ പമ്പിലേക്ക് തിരിയുകയായിരുന്ന സ്കൂട്ടറിൽ, വടക്കാഞ്ചേരി ഭാഗത്തുനിന്നും വന്ന ഹിമാലയൻ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മൂന്നുപേർക്കും പരിക്കേറ്റു. നന്ദകുമാറിനും അദിനും ഗുരുതരമായി പരിക്കേറ്റിരുന്നു.


അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. എരുമപ്പെട്ടി പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

Tags

Below Post Ad