വിദ്യാർത്ഥിനിയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

 


പാലക്കാട്: തച്ചമ്പാറയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.പൊന്നംക്കോട് പാലക്കണി വീട്ടിൽ റഷീദിൻറെ മകൾ റിദ ഫാത്തിമ (16) ണ് മരിച്ചത്. 


ബുധനാഴ്ച്ച ഉച്ചക്ക് 12.30 മണിയോടെ വീടിനോട് ചേർന്നുള്ള പുറത്തെ കുളിമുറിയിലാണ് സംഭവം. തച്ചമ്പാറ ദേശബന്ധു ഹൈസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് റിദ ഫാത്തിമ


കല്ലടിക്കോട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ . പോസ പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ്ച ബന്ധുക്കൾക്ക് വിട്ട് നൽകും


(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Below Post Ad