സരിതയുടെ സത്യസന്ധതക്കു പത്തരമാറ്റ്. കളഞ്ഞു കിട്ടിയ സ്വർണഭരണം ഉടമയെ ഏല്പിച്ചു മാതൃകയായി. Knews.


 സരിതയുടെ സത്യസന്ധതക്കു പത്തരമാറ്റ്......കൂറ്റനാട് മെഡിലൈഫ് ഹെൽത്ത്‌ കെയർ ജോലിക്കാരിയായ കൂറ്റനാട് സ്വദേശി സരിതയാണ് ജോലിക്കിടെ തനിക്കു സ്ഥാപനത്തിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണഭരണം ഉടമയെ ഏല്പിച്ചു മാതൃകയായത്.

ഇന്ന് ഉച്ചക്ക് മെഡിലൈഫ് ഹെൽത്ത്‌ കെയറിൽ മുഴുവൻ ജോലിക്കാരുടെയും സാന്നിധ്യത്തിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ്‌ ശശിരേഖ സരിതക്കു മോമെന്റൊയും, നാഗലശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ KT മോഹൻദാസ് ക്യാഷ് അവാർഡും നൽകി ആദരിച്ചു. ചടങ്ങിൽ നാഗലശ്ശേരി പഞ്ചായത്ത് മെമ്പർ CV സുബൈർ, മെഡിലൈഫ് മാനേജിങ് പാർട്ണർമാരായ നൗഷാദ് പനക്കൽ, കമറുദ്ധീൻ, പാർട്ണർമാരായ ജബ്ബാർ VP, ഉമ്മർഹാജി PV എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Below Post Ad