വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ. Knews.


 എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് പഴഞ്ഞി കറുപ്പം വീട്ടിൽ മുഹമ്മദ് അസ്ഹർ (23) ആണ് പിടിയിലായത്.

നവംബർ 25ന് പുലർച്ചെ ഒരു മണിയോടെ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തിൽ പൊന്നാനി എക്സൈസ് റേഞ്ച് എൻ.ഡി.പി.എസ്. കേസ് നമ്പർ 72/2026 ആയി എൻ.ഡി.പി.എസ് നിയമത്തിലെ 20(b)(ii)(C) വകുപ്പ് പ്രകാരം കേസെടുത്തു.


പൊന്നാനി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നൗഷാദ്. വി യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രഫുലചന്ദ്രൻ. വി.എസ്, പ്രിവന്റീവ് ഓഫീസർമാരായ വിനേഷ്. എം.സി, ജ്യോതി. ടി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ കണ്ണൻ. എസ്, ശ്രീജിത്ത്. എസ്, അർജുൻ. എ.പി, രാഹുൽ. പി.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനോദ് കുമാർ. ജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Below Post Ad