തേങ്ങ പൊട്ടിച്ചപ്പോൾ ഉള്ളിലൊരു 'പക്ഷി'! കൃത്യമായി ഒരു പക്ഷിയുടെ തലയുടെ ആകൃതിയിൽ രൂപപ്പെട്ട ഈ തേങ്ങാപ്പൊങ്ങാണ് ഇപ്പോൾ കൂടല്ലൂരിലെ താരം.
സാധാരണയിൽ നിന്ന് വ്യത്യസ്തമായി പക്ഷിയുടെ തലയുടെ ആകൃതിയോട് സാമ്യമുള്ള ഒരു തേങ്ങാപ്പൊങ്ങാണ് ഇപ്പോൾ കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നത്.
കൂടല്ലൂർ മുത്തുവിളയുംകുന്നിലെ ഒറുവിൽ അബ്ദുൽ റഷീദിന്റെ പറമ്പിൽ നിന്നുള്ള തേങ്ങ പൊതിച്ചപ്പോഴാണ് പക്ഷിയുടെ തലയുടെയും കൊക്കിന്റെയും രൂപസാദൃശ്യമുള്ള പൊങ്ങ് ശ്രദ്ധയിൽപ്പെട്ടത്.
