തൃത്താല: പള്ളിപ്പുറം കുളമുക്കിൽ മധ്യവയസ്കൻ കുളത്തിൽ മുങ്ങി മരിച്ചു.തിങ്കളാഴ്ച വൈകുന്നേരം പരുതൂർ ചിറങ്കരയിലാണ് സംഭവം. കുളമുക്ക് ചെങ്ങായികുന്നിൽ കുലവൻ മകൻ ചന്ദ്രൻ (54)ആണ് മരിച്ചത്.
ചുമട്ടുതൊഴിലാളിയാണ്. വൈകുന്നേരം കുളിക്കാൻ പോയ ചന്ദ്രനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് രാത്രി മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് മൃതദേഹം പട്ടാമ്പി ഗവൺമെൻറ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തൃത്താല പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
