​ദയാ ചാരിറ്റബിൾ ഫൗണ്ടേഷൻ ഓണക്കിറ്റ് വിതരണവും കുടുംബ സംഗമവും നടത്തി



​തിരൂർ: തിരൂർ ആസ്ഥാനമായി കേരളത്തിലെ വിവിധ ജില്ലകളിലുള്ളവർ ചേർന്ന്, ജാതി, മത, വർഗ്ഗ ചിന്തകൾക്ക് അതീതമായി രൂപം കൊടുത്ത ഒരു സംഘടന,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ചികിത്സാ സഹായം, വിവാഹ സഹായം, ഭവന നിർമ്മാണ സഹായം, പഠനോപകരണ വിതരണം, ഭക്ഷ്യധാന്യകിറ്റുകൾ എന്നിവ ഈ സംഘടന നൽകിക്കൊണ്ടിരിക്കുന്നു.

​ഓഗസ്റ്റ് 16 ഞായറാഴ്ച രാവിലെ എസ് എസ് എംപോളിടെക്നിക്കിൽ വെച്ച് ദയാ ചാരിറ്റബിൾ ഫൗണ്ടേഷന്റെ കുടുംബ സംഗമവും, ഓണം ഭക്ഷ്യധാന്യ കിറ്റ് വിതരണോദ്ഘാടനവും കുറുക്കോളി മൊയ്തീൻ MLA നിർവ്വഹിച്ചു . ചുള്ളക്കാടൻ കുഞ്ഞാപ്പ ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ നാസർ പൊട്ടച്ചോല തിരൂർ സ്റ്റാൻൻ്റിംഗ് ചെയർമാൻ മുഖ്യപ്രഭാഷണം നടത്തി.

ആനക്കര പഞ്ചായത്ത് പ്രസിഡൻറ് പി . എൻ അംബിക ടീച്ചർ. ബേബി യൂണിവേഴ്‌സിറ്റി, ജമീല പി വി ,കൃപാധനൻ, ജിതേഷ് കോക്കൂർ, റസാക്ക് കൂടല്ലൂർ, ബഷീർ നിലമ്പൂർ, നാസൂർ മനയിൽ . ഹംസ അന്നാര ,ഹംസ കുറ്റൂർ, ടി ബഷീർ അഹമ്മദ് ,ശാന്തകുമാരി ,ബേബി ഗിരിജ, സലിമു തിരൂർ ,മാനു മലബാർ, ഷമേജ് കാളികാവ് , സക്കീർ ആതവനാട് ഇസ്‌മയിൽ തുടങ്ങിയവർ പ്രസംഗിച്ചു

കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു

 

Tags

Below Post Ad