എടപ്പാൾ കാൽനടക്കാരെ ബസ് ഇടിച്ച അപകടം; മരണം രണ്ടായി

 


എടപ്പാൾ: തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാനപാതയിൽ എടപ്പാൾ ബസ് സ്റ്റോപ്പിന് സമീപം രണ്ട് കാൽനടയാത്രക്കാരെ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം


ഒരാൾ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തമിഴ്നാട് സ്വദേശികളായ മരിയപ്പൻ (53) മുരുകേശൻ (44) എന്നിവരാണ് മരണപ്പെട്ടത്

ഇന്ന് രാവിലെ 8.30 ഓടെ തൃശൂർ റോഡിലെ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം. കോഴിക്കോട് നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ‘ഹണ്ടർ’ ബസാണ് അപകടമുണ്ടാക്കിയത്.


മരിച്ച രണ്ടുപേരും തമിഴ്നാട് സ്വദേശികളാണ്. സർവീസ് റോഡിലൂടെ അമിതവേഗത്തിൽ വന്ന ബസ് ഓട്ടോറിക്ഷ മറികടന്നാണ് റോഡ് മുറിച്ച് കിടക്കുകയായിരുന്ന കാൽനടക്കാരെ ഇടിച്ചു തെറിപ്പിച്ച് അപകടം ഉണ്ടാക്കിയത്.




Below Post Ad