പാലക്കാട്: വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾ മരിച്ചു.പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപ്പാറയിലാണ് സംഭവം.
കൂരാൻക്കാട്ടിലെ വീട്ടിൽ കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോൺ കുമാറിന്റെ മക്കൾ അഞ്ചു വയസ്സുകാരി ജനിഫർ ജൂലിയറ്റും, മൂന്ന് വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫറുമാണ് വാട്ടർ ടാങ്കിൽ വീണ് മരിച്ചത്.
കളിക്കുന്നതിനിടെ അബദ്ധത്തിൽ വാട്ടർ ടാങ്കിലേക്ക് വീണതാണ് എന്നാണ് പ്രാഥമിക നിഗമനം.
പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകി.
