സഹോദരങ്ങളുടെ മരണം കൊലപാതകം! കുറ്റം സമ്മതിച്ച അമ്മ കസ്റ്റഡിയിൽ

 



പാലക്കാട് മേനോൻപാറയിൽ സഹോദരങ്ങളായ കുട്ടികൾ കുളിമുറിയിലെ ടാങ്കിൽ മരിച്ച സംഭവം കൊലപാതകം എന്ന് പൊലീസ്.കുട്ടികളുടെ അമ്മ നിവേദ്യ പോലീസിനോട് കുറ്റം സമ്മതിച്ചു

കൊലപ്പെടുത്തിയതിൻ്റെ കാരണം വ്യക്തല്ല. കാമുകനോടൊപ്പം ഉള്ള ജീവിതത്തിന് കുഞ്ഞുങ്ങൾ തടസ്സമായതാണ് ഇവരെ ഒഴിവാക്കാൻ കാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

അഞ്ച് വയസ്സുകാരി ജെനിഫർ മൂന്നു വയസ്സുകാരനായ സഹോദരൻ റോബിൻ എന്നിവരെയാണ്  വീടിന് മുന്നിലെ കുളിമുറിയിലെ സിമൻ്റ് ടാങ്കിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

നിവേദിയുടെ ഭർത്താവും നാട്ടുകാരും നൽകിയ പരാതിയെ തുടർന്നാണ് പോലീസ് വിശദമായ അന്വേഷണം നടത്തിയത്. ചോദ്യം ചെയ്യലിൽ നിവേദ കുറ്റം സമ്മതിച്ചു. യഥാർത്ഥ കാരണം പുറത്തു വരാനിരിക്കുന്നതേയുള്ളൂ.

 പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടികളുടെ കഴുത്തിൽ ബലം പ്രയോഗിച്ചതിന്റെ പാടുകൾ കണ്ടതായും പ്രാഥമിക വിവരങ്ങൾ ഉണ്ട്.


Below Post Ad