സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട്​ മലയാളികൾ അടക്കം അഞ്ച്​ പേർ മരിച്ചു

 


സൗദി അറേബ്യയിലെ തായിഫ്–റാനിയ റോഡിലുണ്ടായ വാഹനാപ കടത്തിൽ രണ്ട് മലയാളി നഴ്‌സുമാരുൾപ്പെടെ അഞ്ച് പേർ മ രിച്ചു. കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്‌സിമോൾ മാത്യു (46), കോട്ടയം കുറുമല്ലൂർ സ്വദേശിനി ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ. 


തമിഴ്നാട് സ്വദേശികളായ വിജയലക്ഷ്മി ജഗദീഷ് (37), ഹെപ്സിബ ദേവമണി (33) എന്നിവരാണ് മരിച്ച മറ്റ് രണ്ട് നഴ്‌സുമാർ. ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ സൗദി ഡ്രൈവറും അപകടത്തിൽ മ രിച്ചു. 


തായിഫ് ഗവർണറേറ്റിലെ അൽ ഗാഫ, അൽ അവെയ്‌ല ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്ന നഴ്‌സുമാർ വെള്ളിയാഴ്ച അവധിദിനത്തിൽ ഷോപ്പിങ്ങിനായി സൗദി പൗരന്റെ കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. റാനിയയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അ പകടമുണ്ടായത്. 


മരിച്ചവരുടെ മൃതദേഹങ്ങൾ റാനിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Below Post Ad