കൂറ്റനാട് :കോടിക്കണക്കിനു വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയും രാജ്യത്ത് ബിജെപിക്ക് തുടർഭരണം ലഭിക്കുന്നതിന് വേണ്ടി വഴി വിട്ട നീക്കങ്ങൾ നടത്തുകയും ചെയ്യുന്ന ഇന്ത്യൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ്കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്ലീഗ് തൃത്താല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി .
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം നടത്തിയ ദേശീയ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഡ്വ ഷിബു മീരാൻ അടക്കമുള്ള യൂത്ത്ലീഗ് നേതാക്കന്മാരെയും, എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു തുടങ്ങി ഡൽഹിയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന msf വിദ്യാർഥിനികളെ അടക്കം അറസ്റ്റ് ചെയ്ത ഡൽഹി പോലീസ് നടപടിക്കെതിരെയും പ്രകടനത്തിൽ പ്രതിഷേധം ഉയർന്നു.
മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി എം മുസ്തഫ തങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിച്ചു .
ഇന്ത്യാ രാജ്യത്തിന്റെ മഹത്തായ ജനാധിപത്യ മൂല്യങ്ങളെ കാറ്റിൽ പറത്തി ബിജെപിക്ക് വിടുപണി ചെയ്യുന്ന ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ്കുമാർ രാജിവെക്കണമെന്ന് തങ്ങൾ ആവശ്യപെട്ടു
നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് യു ടി താഹിർ അധ്യക്ഷനായ പ്രതിഷേധ യോഗത്തിൽ നിയോജകമണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫൈസൽ പുളിയക്കോടൻ സ്വാഗതം പറഞ്ഞു .
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി ഇ എ സാലിഹ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി സംസാരിച്ചു, യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം ഒ കെ സവാദ്, അഫ്സൽ പുന്നക്കാടൻ, കമർ മൊയ്‌ദീൻ, യാസർ കൊഴിക്കര, റഷീദ് തിരുമിറ്റക്കോട്, ഷരീഫ് ചാലിശ്ശേരി ഗഫൂർ അഞ്ചുമൂല,ഉസാമ, സഫ്‌വാൻ, ഷാഹിദ് എന്നിവർ സംസാരിച്ചു
നിയോജകമണ്ഡലം പ്രവർത്തക സമിതി അംഗങ്ങളായ സി എ മുഹ്സിൻ, ഷാക്കിർ കരിമ്പ, ഉമ്മർ തൃത്താല, ലത്തീഫ് പുലാക്കൽ, അഷറഫ് അലി സി പി, അസ്‌ലം കൂട്ടുപാത, റഹൂഫ് ഇരുമ്പകശ്ശേരി,സഹദ് മരക്കാർ, റിയാസ് പുതലിപ്പുറം,
കെഎംസിസി നേതാക്കളായ ഹുസ്സൻ കൊളോക്കൻ, ഫാസിൽ അഞ്ചുമൂല എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി .
