മതമൗലിക വർഗീയ വാദികളുടെ കൂടാണ് മലപ്പുറം; അധിക്ഷേപ പരാമർശവുമായി മുൻ പൊന്നാനി എംഎൽഎ പി.നന്ദകുമാർ

 


മലപ്പുറം: മലപ്പുറത്തെ കുറിച്ച് അധിക്ഷേപ പരാമർശവുമായി മുൻ എംഎൽഎ പി നന്ദകുമാർ. മത മൗലിക വർഗീയ വാദികളുടെ കൂടാണ് മലപ്പുറമെന്നും മതനിരപേക്ഷ പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്നും പി നന്ദകുമാർ പറഞ്ഞു. പിണറായി വിജയൻ ഉൾപ്പെടെയുള്ള വേദിയിലാണ് നന്ദകുമാറിൻ്റെ പരാമർശം ഉണ്ടായത്. വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ സ്വാഗത സംഘം പ്രസംഗത്തിലാണ് നന്ദകുമാറിൻ്റെ പരാമർശം.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം മലപ്പുറത്ത് നേരിട്ടത് വലിയ തിരിച്ചടിയാണെന്നും സ്വാധീനമേഖലയായ പൊന്നാനി ഉൾപ്പെടെ കൈവിട്ടുപോയെന്നും യോ​ഗത്തിൽ വിമർശനം ഉയർന്നു. പൊന്നാനിയിൽ പ്രദേശികമായ അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഉൾപ്പെടെ നേതൃത്വത്തിനെതിരെ വിമ‍ർശനമുണ്ട്. 

മന്ത്രിയായിരുന്ന അബ്ദുറഹ്മാൻ മണ്ഡലം മാറി മത്സരിച്ചതുൾപ്പെടെ താഴെത്തട്ടിലുള്ള പ്രവർത്തക‍ർ വിമർശനമായി ഉന്നയിക്കുന്നുണ്ട്. അതേസമയം, മെസ്സിയുടെ പേരിലെ തട്ടിപ്പ് ഉൾപ്പെടെ വിപുലീകൃതകമ്മിറ്റിയിൽ ഉന്നയിക്കുമോ എന്നതാണ് അറിയേണ്ടത്.

Below Post Ad