പ്രൊഫ.കെ.ജമീലക്ക് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ്



പട്ടാമ്പി : ഗവ.സംസ്കൃത കോളെജ് സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റൻ്റ് പ്രൊഫ. കെ ജമീല ക്ക് കലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഡോക്‌ടറേറ്റ്. 

​"കേരളത്തിലെ മുസ്‌ലിം, മുസ്‌ലിം ഇതര സ്ത്രീകൾക്കിടയിലെ വിദ്യാഭ്യാസ-തൊഴിൽ പദവിയും തലമുറകൾക്കിടയിലുള്ള മാറ്റങ്ങളും: ഒരു താരതമ്യ വിശകലനം" എന്ന വിഷയത്തിൽ, തൃശൂർ പഴഞ്ഞി എം.ഡി കോളെജ് പ്രൊഫസർ ഡോ. പി എം റെജിമോൻ്റെ മേൽനോട്ടത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്.

 കുലുക്കല്ലൂർ വണ്ടുംതറ കൊടുങ്ങയിൽ വീട്ടിൽ പരേതനായ ഹിളറിൻ്റേയും മറിയയുടേയും മകളാണ്. ഭർത്താവ് നെടുങ്ങോട്ടൂർ ആലക്കടവ് തെങ്ങും തൊടി വീട്ടിൽ യാസർ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹെഡ് ക്ളർക്കാണ്. മക്കൾ: മുഹമ്മദ് ഫഹീം, മുഹമ്മദ്നഈം

Below Post Ad