നാടിന് നോവായി സലാഹുദ്ദീന്റെ വിയോഗം.വിടവാങ്ങിയത് മൂന്ന് പിഞ്ചുമക്കളെ തനിച്ചാക്കി

 


മസ്‌കത്ത് : നാടിന് നോവായി സലാഹുദ്ദീന്റെ വിയോഗം.കുമ്പിടി ഉമ്മത്തൂർ പട്ടിപ്പാറ ഹൗസിൽ സലാഹുദ്ദീൻ (40) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരിച്ചത്. 

സുവൈഖിലെ ഖദറയിൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായിരുന്നു. 15 വർഷമായി പ്രവാസിയാണ്.ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ജോലി സ്ഥലത്തുനിന്ന് ഷിഫ്റ്റ് കഴിഞ്ഞ് റൂമിലെത്തിയ സലാഹുദ്ദീൻ റൂമിന് പുറത്ത് കുഴഞ്ഞു വീഴുകയായിരുന്നു.

ഈ സമയം മറ്റാരും സമീപത്തുണ്ടായിരുന്നില്ല. ഏറെ നേരം കഴിഞ്ഞ് കൂടെ താമസിക്കുന്നയാൾ റൂമിന് പുറത്തുവന്നപ്പോഴാണ് യുവാവ് വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

മൂന്നു പിഞ്ചു മക്കളെ തനിച്ചാക്കിയാണ് സലാഹുദ്ദീന്റെ വിയോഗം. ചെറിയ കുഞ്ഞിന് ആറു മാസം മാത്രമാണ് പ്രായം. ഫൈഹ (ആറ്), ഫർഹ (നാല് ) എന്നിവരാണ് മറ്റ് മക്കൾ

കഴിഞ്ഞ നവംബറിലാണ് സലാഹുദ്ദീൻ നാട്ടിൽ നിന്ന് തിരിച്ചെത്തിയത്.ഒമാൻ KMCC സജീവ പ്രവർത്തകനാണ്.പിതാവ്: പരേതനായ കമ്മു മുസ്‌ലിയാർ. മാതാവ്: ആയിശ. ഭാര്യ: അംറത്ത് 

നടപടിക്രമങ്ങൾ പൂർത്തിയാക്കി ഞായറാഴ്ച രാത്രിയോടെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖദറയിൽതന്നെ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുന്ന സഹോദരൻ മുഹമ്മദ് മുസ്തഫ പറഞ്ഞു.

മയ്യിത്ത് തിങ്കളാഴ്ച കാലത്ത് 10 മണിക്ക് കുമ്പിടി ഉമ്മത്തൂരിലെ വസതിയിൽ എത്തും.ഖബറടക്കം 11 മണിക്ക് കുമ്പിടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടുനതാണ്


Below Post Ad