ഇരിമ്പിളിയം സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു.


വളാഞ്ചേരി  ഇരിമ്പിളിയം - മേച്ചിരിപ്പറമ്പ് സ്വദേശി കരുവാരകുന്നിൽ ഉണ്ണീൻകുട്ടി മകൻ അഷ്റഫലി (42) ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ത്വായിഫിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന അഷ്റഫ് അലി ഗോതമ്പ്  എടുക്കുന്നതിനായി ജിദ്ദയിൽ ട്രൈലറുമായി എത്തിയതായിരുന്നു. ജിദ്ദയിലെ സനാബീൽ എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടാകുകയും മരണപ്പെടുകയുമായിരുന്നു.

ത്വായിഫ് കെ.എം.സി.സി.പ്രസിഡൻ്റ് സാലിഹ് സാഹിബ് വിവരം അറീച്ചതിൻ്റെ അടിസ്ഥാനത്തിൽ ജിദ്ദ കെ.എം.സി.സി വെൽഫയർ വിംഗ് കൺവീനർ മുഹമ്മദ് കുട്ടി സാഹിബിൻ്റെ നേതൃത്വത്തിൽ കോട്ടക്കൽ മണ്ഡലം കെ.എം.സി.സി നേതാക്കളും ആശുപത്രിയിലെത്തിയിട്ടുണ്ട്. നിയമ നടപടികൾക്കായുള്ള പ്രവർത്തനങ്ങൾ കെ.എം.സി.സി. നടത്തി വരികയാണ്. നാട്ടിൽ നിന്ന് കോട്ടക്കൽ MLA ആബിദ് ഹുസൈൻ തങ്ങൾ,ജില്ല പഞ്ചായത്ത് മെമ്പർ എ.പി. സബാഹ് സാഹിബ് എനിവർ ജിദ്ദ കെ.എം.സി.സി.യെ ബന്ധപ്പെട്ടിരുന്നു.

Below Post Ad