പട്ടാമ്പി ടൗണിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ


 പട്ടാമ്പി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ പി. ഹരീഷും പാർട്ടിയും  പട്ടാമ്പി ടൗണിലും പരിസരങ്ങളിലുമായി നടത്തിയ സംയുക്ത പരിശോധനയിലാണ് 50 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന്  ശങ്കരമംഗലം അമ്പലപറമ്പ് വീട്ടിൽ അബ്ദുൾ അസീസ് (50) എന്നയാളെ  അറസ്റ്റ് ചെയ്തത്. 

പട്ടാമ്പി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ. വസന്തകുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) കെ. മണികണ്ഠൻ,  സിവിൽ എക്സൈസ് ഓഫീസർമാരായ J.ജോസ്, നിതീഷ് ഉണ്ണി, എക്സൈസ് ഡ്രൈവർ രാധാകൃഷ്ണൻ  എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Below Post Ad