തങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനിടയിൽ പി.കെ അബ്ദുറബ്ബ് കുഴഞ്ഞു വീണു

 

മലപ്പുറം ടൗൺഹാളിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനിടയിൽ മുൻ മന്ത്രി  പി.കെ അബ്ദുറബ്ബ് കുഴഞ്ഞുവീണു.ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ടൗൺഹാളിൽ പൊതുദർശനത്തിനായി വൻജനക്കൂട്ടമാണ് എത്തുന്നത്. തങ്ങളെ അവസാനനോക്കു കാണാനായി പതിനായിരങ്ങളാണ് മലപ്പുറം നഗരത്തിലേക്ക് ഒഴുകുന്നത്. തിരക്ക് നിയന്ത്രിക്കാനാകാതെ പാടുപെടുകയാണ് പാർട്ടി വളന്റിയർമാരും സന്നദ്ധ പ്രവർത്തകരും.


Tags

Below Post Ad