പട്ടാമ്പി : താലൂക്ക് ആശുപ്രതിയിൽ ചികിത്സയില്‍ ആരുന്ന ഗർഭിണി മരിച്ച സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് കുടുബം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്ത്.ഡോക്ടർമാരുടെ ഭാഗത്ത് നിന്നും വലിയ വീഴ്ചയാണ് സംഭവിച്ചതെന്നും ഇത്തരം സംഭവങ്ങൾ മറ്റൊർക്കും ഉണ്ടാവരുതെന്നും നൗഷിജയുടെ സഹോദരങ്ങൾ പറഞ്ഞു.
തൃത്താല മേഴത്തൂർ കുളങ്ങര വീട്ടിൽ നിസാർ ബാഷയുടെ ഭാര്യ നൗഷിജയാണ് (29) ഇന്നലെ മരിച്ചത്. 9 മാസം ഗർഭിണിയായിരുന്നു. ഇന്നലെ രാവിലെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സക്കായി വാണിയംകുളത്തെ സ്വകാര്യ ആശുപ്രതിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല..
പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ നിന്ന് നൗഷിജയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണമാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. സംഭവത്തിൽ നൗഷിജയുടെ സഹോദരൻ നൽകിയ പരാതിയിൽ തൃത്താല പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു
പ്രസവത്തിനായി ഈ മാസം 16ാം തീയതിയാണ് നൗഷിജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും പ്രസവത്തിനായുള്ള നടപടികൾ സ്വീകരിച്ചെങ്കിലും ഗർഭപാത്രം വികസിച്ചില്ല. വ്യാഴാഴ്ചയോടെ യുവതിക്ക് കഠിനമായ വേദനയും, രക്തസ്രാവവും ഉണ്ടായെങ്കിലും നോക്കാമെന്ന് മാത്രമാണ് ഡോക്ടർമാർ പറഞ്ഞതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു..
വെള്ളിയാഴ്ച പുലർച്ചെയോടെ യുവതിക്ക് ക്ഷീണവും വേദനയും അനുഭവപ്പെട്ടു. എന്നാൽ രാവിലെ 10 മണിക്ക് ഡോക്‌ടർ വന്നാലേ തുടർനടപടികൾ തീരുമാനിക്കാനാകൂ എന്ന നിലപാടാണ് ആശുപത്രി അധികൃതർ സ്വീകരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനിടെ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതം സംഭവിച്ചുവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
താലൂക്ക് ആശുപത്രിയിൽ നിന്നും മറ്റൊരു സ്വകാര്യ ആശുപ്രതിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് ഏകദേശം 45 മിനിറ്റ് മുൻപ് മരണം സംഭവിച്ചിരുന്നു എന്ന് സ്വകാര്യ ആശുപത്രി അധികൃതർ റിപ്പോർട്ട് നൽകി. മരണശേഷം ചികിത്സാ രേഖകൾ പൊലീസിനു കൈമാറുന്നതിൽ താലൂക്ക് ആശുപ്രതി അധികൃതർ മനപൂർവം കാലതാമസം വരുത്തിയതായും ബന്ധുക്കൾ ആരോപിക്കുന്നു.
അതിനിടെ പട്ടാമ്പിയിലെ ഗര്‍ഭിണിയുടെ മരണം ചികിത്സാപിഴവ് മൂലമല്ല. മരണകാരണം അമ്‌നിയോട്ടിക് ഫ്‌ലൂയിഡ് ശ്വാസകോശത്തില്‍ കയറിയതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എന്ന് ഡോക്ടർമാർ പറഞ്ഞു
