ആനക്കര ഗവ.ആയുർവേദ ആശുപത്രി കെട്ടിട നിർമ്മാണം വേഗത്തിലാക്കണം: വിടി ബൽറാം എംഎൽഎ

 


ആനക്കര:  ഗവൺമെന്റ് ആയുർവേദ ആശുപത്രി കെട്ടിട നിർമ്മാണം വേഗത്തിലാക്കാനും, നവംബർ 1ന് നിർമ്മാണ പ്രവർത്തി പൂർത്തീകരിക്കാനും വി. ടി. ബൽറാം എംഎൽഎ നിർദ്ദേശം നൽകി. 

2018-19 വർഷത്തിൽ അനുവദിച്ച 51 ലക്ഷം രൂപ സർക്കാർ ഏജൻസിയായ ഹാബിറ്റാറ്റിനാണ് നിർമ്മാണ ചുമതല. എംഎൽഎ സ്ഥലം സന്ദർശിച്ച് ഇതുവരെയുള്ള നിർമ്മാണ പ്രവർത്തിയുടെ പുരോഗതി വിലയിരുത്തി.

 ആശുപത്രി ഡോക്ടർ ഷംനാദ് ഖാൻ, ഹാബിറ്റാറ്റ് കൺസൾട്ടൻസി വിനോദ്, ആനക്കര പഞ്ചായത്ത് പ്രസിഡണ്ട് പി.എൻ. അംബിക, പഞ്ചായത്ത് അംഗങ്ങളായ സുനിത ദിലീപ്, ഷീജ പ്രകാശൻ, ഡിസിസി സെക്രട്ടറി പി. എം. മധു, പി.സി. രാജു, സി. പി. ബാവ, മുഹമ്മദ്‌ ഫാസിൽ എന്നിവർ സംബന്ധിച്ചു.


Below Post Ad