വെള്ളിയാങ്കല്ല് പൈതൃക അഡ്വഞ്ചർ ടൂറിസം പാർക്ക് പദ്ധതിക്ക് തുടക്കമായി

 



വെള്ളിയാങ്കല്ല് പൈതൃക അഡ്വഞ്ചർ ടൂറിസം പാർക്ക് പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഒന്നാം ഘട്ട നിർമ്മാണോദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് പാർലിമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു. തൃത്താല മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ മാറ്റം സൃഷ്ടിക്കാൻ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് സാധിച്ചു. തൃത്താലയുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന നവീന പദ്ധതികൾ മണ്ഡലത്തിൽ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.


3.90 കോടി രൂപയാണ് വെള്ളിയാങ്കല്ല് പൈതൃക അഡ്വഞ്ചർ ടൂറിസം പാർക്ക് പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത്. ഒന്നാം ഘട്ടത്തിൽ ഒരു കോടി രൂപയും രണ്ടാം ഘട്ടത്തിൽ 2.90 കോടി ലക്ഷം രൂപയുമാണ് വിനിയോഗിക്കുന്നത്. 


ഒന്നാംഘട്ടത്തിൽ എൻട്രൻസ് പ്ലാസ ടിക്കറ്റ് കൗണ്ടർ ,ഫുഡ് കിയോസ്ക്, കോമ്പൗണ്ട് വാൾ വിത്ത് ഗേറ്റ്, സ്കേറ്റിങ്ങ് ട്രാക്ക്, ചിൽഡ്രൻസ് പ്ലേ ഏരിയ, റിട്ടെയിനിങ്ങ് വാൾ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രദേശത്തെ ഹൈമാസ് ലൈറ്റിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.


പരിപാടിയിൽ പരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.നിഷ അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് അലി ഇക്ബാൻ, വാർഡ് മെമ്പർ ടി ആർ ഷൈജു , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജർ അഞ്ജലി രാമദാസ് റിപ്പോർട്ട് അവതരിപ്പിച്ചു.

Below Post Ad