കുമ്പിടിയിൽ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരായ യുവതികൾക്ക് നേരെ ആക്രമണം

 


തൃത്താല: കുമ്പിടിയിൽ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന യുവതികൾക്ക് നേരെ ആക്രമണം. ചുറ്റികയ്ക്ക് സമാനമായ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. തലയ്ക്കാണ് ഇരുവർക്കും മർദനമേറ്റത്. 

തിങ്കളാഴ്ച രാവിലെ ആറു മണിക്കാണ് സംഭവം. അക്രമി തുണികൊണ്ട് മുഖം മറച്ചിരുന്നു വെന്നാണ് യുവതികൾ മൊഴി നൽകിയിരിക്കുന്നത്. പ്രദേശത്തെ സിസിടിവി ക്യാമറകൾ ബക്കറ്റ് കൊണ്ട് മൂടിയ നിലയിലാണ്.

പരിക്കേറ്റ യുവതികളെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു.


Tags

Below Post Ad