ചെന്നൈ: തൊണ്ണൂറുകളിൽ തെന്നിന്ത്യൻ വെള്ളിത്തിരയിൽ തരംഗം സൃഷ്ടിച്ച നടി ഷക്കീല ആത്മീയതയുടെ പുതിയ വഴിയിലേക്ക്. തന്റെ വലിയൊരു സ്വപ്നം യാഥാർത്ഥ്യമാക്കിക്കൊണ്ട് താരം ഉംറ നിർവഹിക്കാനായി മക്കയിലേക്ക് തിരിച്ചു. പർദ്ദ ധരിച്ച് മക്കയിലേക്ക് യാത്ര തിരിക്കുന്ന ഷക്കീലയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഷക്കീലയുടെ അടുത്ത സുഹൃത്തായ സതീഷ് ക്രിസ്റ്റഫറാണ് യാത്രയുടെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. “ഹാപ്പി ജേർണി മാ. നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നു. മിസ് യു മാ,” എന്ന കുറിപ്പോടെയാണ് സതീഷ് വീഡിയോ പോസ്റ്റ് ചെയ്തത്. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ചേർന്നാണ് വൈകാരികമായ ചടങ്ങുകളോടെ താരത്തെ വിമാനത്താവളത്തിലേക്ക് യാത്രയാക്കിയത്.
അടുത്തിടെ നടി മുംതാസുമായുള്ള അഭിമുഖത്തിൽ ഷക്കീല പങ്കുവെച്ച കാര്യങ്ങൾ വലിയ ചർച്ചയായിരുന്നു. കഴിഞ്ഞകാല ജീവിതത്തെക്കുറിച്ചും തെറ്റുകളെക്കുറിച്ചും താരം വൈകാരികമായി സംസാരിക്കുകയും ആത്മീയമായ മാറ്റത്തിന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് മുംതാസ് നൽകിയ പിന്തുണയും പ്രാർത്ഥനയുമാണ് താരത്തിന് ഇത്തരമൊരു ചുവടുവെപ്പിന് കരുത്തായതെന്നാണ് ആരാധകർ കരുതുന്നത്.
ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിച്ച ഒരു കാലഘട്ടത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന ഷക്കീല, നിലവിൽ തമിഴ് റിയാലിറ്റി ഷോകളിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയുമാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ‘കുക്ക് വിത്ത് കോമാളി’ എന്ന ഷോയിലൂടെ തന്റെ വ്യക്തിത്വം വെളിപ്പെടുത്തിയ ഷക്കീലയ്ക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
തന്റെ പഴയ ജീവിതത്തിൽ നിന്നും പൂർണ്ണമായി മാറി പ്രാർത്ഥനയിലും ആത്മീയതയിലും ശാന്തി കണ്ടെത്താനുള്ള ഒരുക്കത്തിലാണ് താരം
