ഒറ്റപ്പാലം ലക്കിടിയിൽ സ്വകാര്യ ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് 12 കാരിക്ക് ദാരുണാന്ത്യം

 



ഒറ്റപ്പാലം ലക്കിടി കൂട്ടുപാത പമ്പിന് സമീപം നിയന്ത്രണം വിട്ട ബസ് ഇരു ചക്ര വാഹനത്തിൽ ഇടിച്ചു അപകടം. 12 കാരി മരണപ്പെട്ടു.


ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയിലെ പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത് ഇന്ന് കാലത്ത് 9. 50 ഓടുകൂടി അഞ്ചു പേർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അമിതവേഗത്തിൽ വന്ന ബസ് സ്കൂട്ടറിന്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു.


           ഒരു കുടുംബത്തിലെ ഭാര്യയും ഭർത്താവും മൂന്നു കുട്ടികളും അടങ്ങുന്ന സംഘമായിരുന്നു സ്കൂട്ടറിൽ സഞ്ചരിച്ചിരുന്നത്. ഉടൻതന്നെ അഞ്ചു പേരെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിലെ മൂത്ത കുട്ടി മരണപ്പെട്ടു. മരണപ്പെട്ട കുട്ടിയുടെ മൃതദേഹം ഒറ്റപ്പാലം ഗവ: ആശുപത്രിയിലും, മറ്റു നാലു പേർ ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയിൽ പ്രവേശിച്ചു ചികിത്സയിലുമാണ്.

Below Post Ad