സ്കൂട്ടർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

 


കോഴിക്കോട്: സ്കൂട്ടർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. നരിക്കുനി കൂടത്തിൽ സ്വദേശി മുർഷിദ (26) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് ജാസിമിന് പരിക്കേറ്റു.


ഇന്നലെ രാത്രി ഒമ്പതരയോടെയാണ് നരിക്കുനി–പന്നൂർ റോഡിലെ കൂടത്തിൽ ഭാഗത്ത് അപകടം സംഭവിച്ചത്. ഭർത്താവ് ജാസിമിനൊപ്പം ഇലക്ട്രിക് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ സ്കൂട്ടർ റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.


അപകടശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മുർഷിദയുടെ ജീവൻ രക്ഷിക്കാനായില്ല.


Below Post Ad