ചങ്ങരംകുളത്ത് വിവാഹിതയായ യുവതിയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

 


ചങ്ങരംകുളം:വിവാഹിതയായ യുവതിയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിയായ അരുവായിൽ അസറിന്റെ ഭാര്യ കുറ്റിപ്പുള്ളിയിൽ അസ്‌ന എന്ന 20 കാരിയെയാണ് ടിപ്പു നഗറിലുള്ള സ്വന്തംവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

വെള്ളിയാഴ്‌ച കാലത്ത്  വീടിൻ്റെ മുകളിലെ നിലയിലെ ബെഡ്റൂമിൽ തൂങ്ങിയ നിലയിൽ കണ്ട അസ്‌നയെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഒരു വർഷം മുമ്പാണ് അസ്‌നയുടെ വിവാഹം നടന്നത്. രണ്ട് ദിവസം മുമ്പാണ് അസ്ന ചിയ്യാനൂരിലുള്ള ഭർത്താവിന്റെ വീട്ടിൽ നിന്ന് ടിപ്പുനഗറിലുള്ള സ്വന്തം വീട്ടിലേക്ക് നിൽകാൻ പോയത്. 

എടപ്പാളിൽ മൊബൈൽ ഷോപ്പ് ജീവനക്കാരനാണ് ഭർത്താവ് അസർ. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

Below Post Ad