മതസൗഹാർദ്ദ സന്ദേശവുമായി റമദാൻ വ്രതമെടുത്ത് ജിതിൻ


പെരുമ്പിലാവ് : മത സൗഹാർദ്ദ സന്ദേശവുമായി മൂന്നു വർഷമായി മുപ്പതു നാളുകളിലെ റമദാൻ വ്രതമെടുത്തു മാതൃകയാകുകയാണ് പതിനാറുകാരനായ പെരുമ്പിലാവ് കുണ്ടുപറമ്പിൽ രമയുടെ മകൻ ജിതിൻ .

ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ആദ്യവർഷത്തെ നോമ്പ് ശീലമാക്കിയത്. അന്നു മുതൽ ചങ്ങാത്ത മുള്ള ചങ്ക് സൗഹൃദങ്ങളായ അബ്ഷറും , അർഷാദുമാണ് നോബെടുക്കാൻ കാരണമായത്.

ക്ലാസ്സിൽ ചങ്ക് സൗഹ്യദങ്ങൾ ഭക്ഷണം കഴിക്കാതെ നോബ്ബെടുക്കുമ്പോൾ എങ്ങിനെ എനിക്കുമാത്രം ഭക്ഷണം കഴിക്കാനാകും എന്ന ചിന്തയിൽ നിന്നാണ് വ്രതാരംഭം തുടങ്ങിയത്.

പെരിങ്ങോട് സ്ക്കൂളിലെ പതിനൊനാം ക്ലാസ്സിൽ പഠിക്കുന്ന വാദ്യ കലാകാരൻ കൂടിയായ ജിതിന് .പുലർച്ചെ അത്താഴം കഴിക്കാൻ അമ്മ വിളിക്കാതെ തന്നെയുണരുകയും. മിക്ക ദിവസങ്ങളിലും നോമ്പുതുറ കൂട്ടുകാരുടെ വീട്ടിൽ തന്നെയാകുമെന്നും ജിതിൻ പറഞ്ഞു.

പൊതുപ്രവർത്തകനായ പുത്തംകുളം അബുവിന്റെ വീട്ടിൽ സംഘടിപ്പിച്ച നോമ്പ് തുറയിൽ ജിതിന് കാരക്ക നൽകി കൊണ്ട് കൂട്ടുകാരുടെ നേതൃത്വത്തിൽ വിപുലമായ നോമ്പുതുറയും നടത്തി

Tags

Below Post Ad