അജ്മാൻ: ചാലിശ്ശേരി ആലിക്കര സ്വദേശി പുലവത്തേതിൽ മൂസക്കുട്ടി മകൻ ഷാജി എന്ന ഹംസ(37)അജ്മാനിൽ ട്രൈലെർ ഇടിച്ചു മരിച്ചു.
വെള്ളിയാഴ്ച പള്ളിയിൽ പോകുമ്പോഴായിരുന്നു അപകടം നടന്നത്. രണ്ടുമാസം മുമ്പായിരുന്നു യുവാവ് നാട്ടിൽ വന്നു പോയത്.
ഇന്ന് വൈകിട്ട് മൃതദേഹം നാട്ടിലെത്തും.ഭാര്യ :ഹസീന.മക്കൾ:നാജിയ, സഫ്‌വാൻ,യാസിം.