മൊബൈൽ ഫോൺ മോഷ്ടാവിനെ ചാലിശ്ശേരി പോലിസ് പിടികൂടി.

 



കൂറ്റനാട്: ആറങ്ങോട്ടുകര മുല്ലക്കൽ ഉത്സവദിനത്തിൽ ക്ഷേത്രപ്പറമ്പിൽനിന്ന് അഞ്ച്‌ മൊബൈൽ ഫോണുകൾ മോഷണം പോയ കേസിൽ വണ്ടാഴി സ്വദേശി പിടിയിലായി.

ആൾക്കൂട്ടത്തിനിടയിൽനിന്ന്‌ മൊബൈൽ ഫോണുകളും പണമടങ്ങിയ പഴ്‌സുകളും സമാനമായ രീതിയിൽ മോഷണം പോകുന്നതായി പരാതികളേറിയതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. നിരീക്ഷണക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വണ്ടാഴി സ്വദേശി ഉദയകുമാറിലേക്ക്‌ (വിപിൻ-26) എത്തുന്നത്.

ഇതിനിടെ മോഷണം പോയ ഒരു മൊബൈൽ ഫോണിൽനിന്ന്‌ സിഗ്നൽ ലഭിക്കുകയും ചെയ്തു. തുടർന്ന് പോലീസ് സംഘം വടക്കഞ്ചേരിയിലെ ഉത്സവസ്ഥലത്തുനിന്ന് പിടികൂടുകയായിരുന്നു.

കൊലപാതക കേസിലെയും കവർച്ചാകേസുകളിലെയും മുഖ്യപ്രതിയാണ് ഉദയകുമാറെന്ന് പോലീസ് പറഞ്ഞു. ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. സതീഷ്‌ കുമാർ, എ.എസ്.ഐ. റഷീദലി, എസ്.സി.പി.ഒ. അബ്ദുൾ റഷീദ്, ജനമൈത്രി ബീറ്റ് ഓഫീസർ എ. ശ്രീകുമാർ, സി.പി.ഒ. പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി.

Below Post Ad