പത്തു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 41 വർഷം കഠിനതടവ്


 

പട്ടാമ്പി: പത്തുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 41 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ച് പട്ടാമ്പി പോക്‌സോ അതിവേഗകോടതി.

തച്ചനാട്ടുകര പാലോട് സ്വദേശി മദ്രസാധ്യാപകനായ കലംപറമ്പിൽ വീട്ടിൽ ഹംസയെയാണ്‌ (51) പട്ടാമ്പി പോക്‌സോ അതിവേഗകോടതി ജഡ്ജ് സതീഷ്‌കുമാർ ശിക്ഷിച്ചത്.

2021-ൽ നാട്ടുകൽ പോലീസ് സ്റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്പെക്ടർ സിജോ വർഗീസാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പിഴസംഖ്യ ഇരയ്ക്ക് നൽകാനും വിധിയായി.

കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി. പട്ടാമ്പി പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി, അഡ്വ. ദിവ്യലക്ഷ്മി എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു. കേസിൽ 23 രേഖകൾ ഹാജരാക്കുക

Below Post Ad