മേഴത്തൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ 101ആം വാർഷികം ആഘോഷിച്ചു

 


മേഴത്തൂർ : മേഴത്തൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ 101ആം വാർഷികാഘോഷവും, യാത്രയപ്പ് സമ്മേളനവും തൃത്താല ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ മതി ജയന്തി വിജയ കുമാറിന്റെ അധ്യക്ഷതയിൽ ബഹു. തദ്ദേശ സ്വയം ഭരണ എക്സ് സൈസ്, പാർലിമെന്ററി കാര്യ മന്ത്രി ശ്രീ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

പൊതുവിദ്യാഭ്യാസ സംരക്ഷണ ത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, കഴിഞ്ഞ 10വർഷം മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു. സ്കൂളിന് ഈ വർഷം ലഭിച്ച പവർ ബ്രിഗേഡിന്റെ ഉദ്ഘടനവും മന്ത്രി നിർവഹിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് തൃത്താല ബ്ലോക്ക്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീ മതി പി ദിവ്യ, തൃത്താല ഗ്രാമ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി പ്രിയ പ്രമോദ്, തൃത്താല ഗ്രാമ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ പത്തിൽ അലി, ശ്രീ മണികണ്ഠൻ എസ് എം സി ചെയർമാൻ, ശ്രീ അഷറഫ് അലി, പി ടി എ വൈസ് പ്രസിഡന്റ്‌, ശ്രീ ഒ. എസ് ഉണ്ണികൃഷ്ണൻ എസ് എം സി വൈസ് ചെയർ മാൻ, ശ്രീ എം വ് സിദ്ധിഖ്, എസ് എം ഡി സി ചെയർമാൻ, ശ്രീ മതി ഷീല പ്രസിഡന്റ്‌ എം പി ടി എ, ശ്രീ മഹേഷ്‌ വ് പി പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡന്റ്‌, ശ്രീ മുസ്തഫ പൂർവ്വവിദ്യാർത്ഥി സംഘടന സെക്രട്ടറി, കുമാരി ദേവിക സ്കൂൾ ചെയർ പേഴ്സൺ, കുമാരി ഫാത്തിമ മിസ്ബ സ്കൂൾ ലീഡർ, ശ്രീ എൻ ആർ രാജേഷ് ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി, ശ്രീ ജിജി ഹൈ സ്കൂൾ സ്റ്റാഫ് സെക്രട്ടറി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പ്രിൻസിപ്പൽ ഷെൽജ ടീച്ചർ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ഉണ്ണികൃഷ്ണൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. വിരമിക്കുന്ന ശ്രീ എം. നാരായണൻ മറുപടി പ്രസംഗം നടത്തി. പി ടി എ പ്രസിഡന്റ്‌ ശ്രീ പി എം ശശികുമാർ നന്ദി പറഞ്ഞു. എൽ കെ ജി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടി കളുടെ കലാ പരിപാടി കളും ഉണ്ടായി.



Below Post Ad