പട്ടാമ്പി : പട്ടാമ്പി - തൃത്താല മേഖലകളിൽ NIA വ്യാപക റെയ്ഡ്.പാലക്കാട് ശ്രീനിവാസൻ വധക്കേസീലും എൻഐഎ കേസുകളിലും ഒളിവിൽ കഴിയുന്ന പ്രതികൾ സ്ഥലത്തുണ്ട് എന്ന സൂചന ലഭിച്ചതിന് പിന്നാലെയാണ് NIA റെയ്ഡ് നടന്നതെന്നാണ് റിപ്പോർട്ട്.
പട്ടാമ്പി മുതുതല കാരക്കുത്തിൽ SDPI ജില്ലാ സെക്രട്ടറി ബഷീർ മൗലവി, തൃത്താല കണ്ണനൂർ സ്വദേശികളായ റഷീദ്,നസീഫ്, കൂറ്റനാട് വാവന്നൂർ സ്വദേശി എസ്ഡിപിഐ പ്രവർത്തകനായ ഷഹീർ എന്നിവരുടെ വീട്ടിലാണ് പരിശോധന നടന്നത്. പട്ടാമ്പിയിലും കണ്ണന്നൂരും, വാവനൂർ ചാലിപ്രം എന്നിവിടങ്ങളിൽ പരിശോധന പൂർത്തിയാക്കി സംഘം മടങ്ങി.
കൂറ്റനാട് വാവനൂർ ചാലിപ്പുറത്ത് എസ് ഡി പി ഐ ജില്ലാ പ്രസിഡൻ്റ് ഷഹീറിൻ്റെ വസതിയിലാണ് എൻ ഐ എ സംഘം റെയ്ഡിനെത്തിയത്,
കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിലാണ് അർദ്ധരാത്രി മുതൽ സംസ്ഥാനത്ത് 20 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഒളിവിൽ കഴിയുന്ന ആറ് പ്രതികളെ കേന്ദ്രീകരിച്ചാണ് റെയ്ഡ്.
ഇതിൽ മേലെ പട്ടാമ്പി സ്വദേശി മുഹമ്മദ് മൻസൂർ യെമനിലേക്ക് കടന്നതായും സൂചനകളുണ്ട്. പ്രതികൾക്കായി 2024 ൽ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ഇവരെ കണ്ടെത്തുന്നവർക്ക് ലക്ഷങ്ങളായിരുന്നു പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
PFI സംഘടന നിരോധിച്ചെങ്കിലും അതിന്റെ ആശയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നുണ്ട്. രഹസ്യമായി പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യപകമായി എൻഐഎ റെയ്ഡ് നടത്തുന്നത്.
