വരവൂർ : ഗവ: ഐടിഐ ക്കു സമീപം കഴിഞ്ഞ 6 ന് പുലർച്ചെ ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.വരവൂർ പരുത്തിക്കാട്ട് വളപ്പിൽ പരമേശ്വരന്റെയും വാസന്തിയുടെയും മകൻ രാഹുൽ ( 29 ) ആണ് മരണപ്പെട്ടത്.
വിദേശത്ത് ജോലി ചെയ്യുന്ന രാഹുൽ ലീവിന് നാട്ടിൽ വന്നപ്പോൾ ആയിരുന്നു അപകടം. കഴിഞ്ഞ 6 ന് പുലർച്ചെ ബന്ധവും ഒന്നിച്ച് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ മരക്കൊമ്പിൽ തട്ടി മറിയുകയായിരുന്നു. തൃശ്ശൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഷൊർണൂർ ശാന്തി തീരത്ത്. സഹോദരി: ശ്രുതി.
