കാണാതായ വിദ്യാർഥി തിരുവനന്തപുരത്ത് മരിച്ച നിലയിൽ

 



കൊളത്തൂർ:  കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി 

കുരുവമ്പലം പൊട്ടിപ്പാറ ബഷീറിൻ്റെ മകനായ മുഹമ്മദ് സിനാനെ (19) ആണ് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷൻ പരിധിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. 

ചൊവ്വാഴ്ച മലപ്പുറത്തെ മഅ്ദിൻ കോളജിലേക്ക് പോയ സിനാനെ പിന്നീട് കാണാതായതായി പിതാവ് കൊളത്തൂർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. അന്വേഷണം പുരോഗമിക്കവേയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷൻ പരിധിയിലെ വിജനമായ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

 തിരുവനന്തപുരത്ത് സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കുപ്പിയിൽ പെട്രോൾ പോലത്തെ ദ്രാവകവുമായി പോകുന്നത് കണ്ടതായി പോലീസ് അറിയിച്ചു. വിവരമറിഞ്ഞ് ബന്ധുക്കൾ തിരുവനന്തപുരത്തേക്ക് തിരിച്ചു


Below Post Ad