തൃത്താല: സ്പീഡ് ബ്രേക്കറിൽ സ്കൂട്ടർ ഇടിച്ചു മറിഞ്ഞ് വയോധികൻ മരിച്ചു. കപ്പൂർ നരിമട പടാട്ട് കുന്ന് ഇക്കൂരത്ത് വളപ്പിൽ മുഹമ്മദ് ഉണ്ണിയാണ് (70) മരിച്ചത്. തണ്ണീർക്കോട് പള്ളിക്ക് മുൻവശത്ത് ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.
കൂറ്റനാട് ഭാഗത്തുനിന്നും പടിഞ്ഞാറങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്നു മുഹമ്മദ് ഉണ്ണി തണ്ണീർക്കോട് വാഹനങ്ങളുടെ വേഗത കുറയ്ക്കാൻ ചാലിശ്ശേരി പോലീസ് റോഡിൽ സ്ഥാപിച്ച സ്പീഡ് ബ്രേക്കറിൽ സ്കൂട്ടർ ഇടിച്ചു മറിയുകയായിരുന്നു.
അപകടത്തെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ മുഹമ്മദ് ഉണ്ണിയെ ആദ്യം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
