ബെംഗളൂരു-മൈസൂർ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം.
തൊണ്ടർനാട് കുഞ്ഞോം സ്വദേശിനി അഫ്രീന (23) ആണ് മരിച്ചത്. മാനന്തവാടി സ്വദേശിയായ ബഷീറിന്റെ മകൻ മുഹമ്മദ് ഉവൈസിന്റെ ഭാര്യയാണ്. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ ബിഡദിയിലായിരുന്നു അപകടം. ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉവൈസിന്റെ സഹോദരനെയും ഭാര്യയെയും യാത്രയാക്കി നാട്ടിലേക്ക് മടങ്ങവെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഉവൈസ്, മാനന്തവാടി സെഞ്ച്വറി ടെക്സ്റ്റൈൽസ് ബിൽഡിങ് ഉടമ ബഷീറിന്റെ ഭാര്യ, മകൾ, ഇവരുടെ രണ്ടു വയസ്സുള്ള കുട്ടി എന്നിവരും വാഹനത്തിലുണ്ടായിരുന്നു. അപകടത്തിൽപ്പെട്ട മറ്റുള്ളവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
