പട്ടാമ്പി : റെയിൽപ്പാലം മുറിച്ച് കടക്കുന്നതിനിടെ തീവണ്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ പോകവേ പട്ടാമ്പി റെയിൽവേ സ്റ്റേഷനിലേക്ക് പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം
ബുധനാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. തഞ്ചാവൂരിലേക്ക് കല്ല്യാണത്തിന് പോകുവാനായി സുഹൃത്തുകൾക്കൊപ്പം പട്ടാമ്പി റെയിൽവെ സ്‌റ്റേഷനിൽ നിന്നും ട്രെയിൻ കയറാൻ എത്തിയ മലപ്പുറം കൊളത്തൂർ കുരുമ്പലം ഇറശ്ശേരി പളളിയാലിൽ ജാഫറാണ് മരിച്ചത്. 49 വയസ്സാണ്.
പട്ടാമ്പിയിൽ നിന്നും തൃശ്ശൂരിലേക്കും അവിടെ നിന്ന് തഞ്ചാവൂരിലേക്കും പോകാനായാണ് സംഘം പട്ടാമ്പിയിൽ എത്തിയത്. ഒപ്പമുണ്ടായിരുന്നവർ റെയിൽപാളം മുറിച്ച് രണ്ടാമത്തെ പ്ലാറ്റ് ഫോമിലേക്ക് കടന്നിരുന്നു. പിന്നാലെ ജാഫറും ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് പാളത്തിലൂടെ എത്തിയ ട്രെയിൻ ഇടിച്ചത്. തുടർന്ന് പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.
_______________________________
