തൃത്താല :മന്ത്രി സ്റ്റാഫ് നിയമനവുമായി ബന്ധപ്പെടുത്തി തൃത്താല നിയോജക മണ്ഡലം മുസ്ലീം ലീഗ് ഭാരവാഹികൾ രാജിവെച്ചതായുള്ള വാർത്ത അടിസ്ഥാന രഹിതമാണെന്ന് തൃത്താല മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റി അറിയിച്ചു.
തൃത്താലയിൽ ബി ആർ സി യുമായും മന്ത്രിസ്റ്റാഫ് നിയമനവുമായും ബന്ധപ്പെട്ട് മണ്ഡലം മീഗ് ഭാരവാഹികൾ രാജിവെച്ചു എന്ന രൂപത്തിൽ സാമൂഹ്യ മാധ്യമങ്ങളിലും ചില ചാനലുകളിലും വാർത്ത വന്നിരുന്നു.
മുസ്ലീം ലീഗിനെ സമൂഹ മധ്യത്തിൽ താറടിച്ചു കാണിക്കാൻ ചിലർ കാണിച്ച വ്യാജ വാർത്ത പ്രസിദ്ധീകരണം വാസ്തവ വിരുദ്ധമാണെന്ന് മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റി അറിയിച്ചു.
യോഗത്തിൽ മണ്ഡലം ലീഗ് പ്രസിഡണ്ട് എസ് എം കെ. തങ്ങൾ ജന. സിക്രട്ടറി ടി. അസീസ്, വൈസ് പ്രസി ഡണ്ടു മാരായ സി എം. അലി അലി കുമരനല്ലൂർ, കെ.വി.മുസ്തഫ, പിടിഎം ഫിറോസ് , പി.മുഹമ്മദുണ്ണി , സെക്രട്ടറിമാരായ സുബൈർ കൊഴിക്കര , പുല്ലാര മുഹമ്മദ്, പത്തിൽ അലി, പി എം എ റസാഖ് . ടി.കെ. ചേക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
