കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം ബുധനാഴ്ച പ്രധാനമന്ത്രി നിർവഹിക്കും. ഉച്ചയ്ക്ക് 12-ന് എറണാകുളത്തുനിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം. എം.പി. അബ്ദുസമദ് സമദാനി എം.പി., ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ., പഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി തുടങ്ങിയ ജനപ്രതിനിധികളും റെയിൽവേ പാലക്കാട് ഡിവിഷൻ ഉദ്യോഗസ്ഥരും പങ്കെടുക്കും.
1888-ൽ സ്ഥാപിക്കപ്പെട്ട കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ 11 കോടി രൂപയുടെ വികസനപദ്ധതികളാണ് അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ നടപ്പാക്കിയത്.പ്രവേശനകവാടം വിസ്തൃതമാക്കി മോടി പിടിപ്പിച്ചു.
രണ്ട് പ്‌ളാറ്റ് ഫോമുകളും ആധുനികവത്കരിച്ചു. യാത്രക്കാർക്ക് ഇരിപ്പിട സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കി. റെയിൽവേസ്റ്റേഷൻ പ്രവേശനഭാഗത്തിന്റെ ഇരുവശത്തും രണ്ടാം നമ്പർ പ്‌ളാറ്റ്‌ഫോമിന്റെ പിറകിലുമായി വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
