പട്ടാമ്പി : എസ്.വൈ.എസ് സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടാമ്പിയിൽ 'സ്നേഹലോകം' പ്രവാചക പഠന ക്യാമ്പ് സംഘടിപ്പിച്ചു.
ഖൽബിലുണ്ട് എന്റെ നബി എന്ന പ്രമേഹത്തിൽ നടക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായാണ് പട്ടാമ്പി പള്ളിപ്പുറം റോഡിലെ ബ്രീസ് ലോഞ്ച് കൺവെൻഷൻ സെന്ററിൽ സ്നേഹലോകം പഠന ക്യാമ്പ് നടന്നത്.
പരിപാടി കേരള മുസ്ലിം ജമാഅത്ത് പാലക്കാട് ജില്ലാ പ്രസിഡണ്ട് എൻ.കെ. സിറാജുദ്ധീൻ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു.
'അകമറിഞ്ഞ് വിളിക്കുന്നു; അയ്യുഹ ന്നബിയ്യു..' എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി
"പ്രവാചകൻ ലോക മനസാക്ഷിക്ക് പ്രതീക്ഷയുടെ വെളിച്ചമാണ്. കാലങ്ങൾക്കതീതമായി ഇന്നും ആ സ്നേഹം പ്രകാശിച്ചു നിലനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു
ഉദ്ഘാടനത്തിന് ശേഷം വിവിധ വിഷയങ്ങളിൽ പ്രമുഖർ പങ്കെടുത്ത് ക്ലാസുകൾക്ക് നേതൃത്വം നൽകി സംസാരിച്ചു..
'തിരുനബി(സ്വ)യുടെ വസ്വിയ്യത്തുകൾ' എന്ന വിഷയത്തിൽ എം.വി. സിദ്ധീഖ് സഖാഫി ഒറ്റപ്പാലവും, 'നബിയനുചരരുടെ ജീവിതം; മതത്തിന്റെ നിലപാട്' എന്ന വിഷയത്തിൽ കെ.ബി. ബഷീർ തൃശൂരും സംസാരിച്ചു.
'സാമൂഹികതയുടെ തിരുനബി പാഠങ്ങൾ' എന്ന വിഷയത്തിൽ നടന്ന ചർച്ചയ്ക്ക് ഉമർ ഓങ്ങല്ലൂർ, യഅകൂബ് പൈലിപ്പുറം എന്നിവർ നേതൃത്വം നൽകി.
തുടർന്ന് 'ക്ഷമയുടെ പാഠങ്ങൾ; തിരുനബിയുടെ നിലപാടുകൾ' എന്ന വിഷയത്തിൽ സൈതലവി പൂതക്കാടും, 'ഖൽബിലുണ്ട് എന്റെ നബി(സ്വ)' എന്ന വിഷയത്തിൽ സിറാജുദ്ധീൻ സഖാഫി കൈപ്പമംഗലവും പ്രഭാഷണം നടത്തി.
സമാപന സദസ്സിൽ സയ്യിദ് അബ്ദുൽ റഊഫ് ബുഖാരി സയ്യിദ് ജാഫർ സാദിഖ് ബുഖാരി എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
എസ് വൈ എസ് പട്ടാമ്പി സോൺ പ്രസിഡണ്ട് ഉസ്മാൻ സഖാഫി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി യു എ റഷീദ് അസ്ഹരി ആമുഖ പ്രഭാഷണം നടത്തി.സൈദുപ്പ ഹാജി , സൈനുദ്ദീൻ പൂവക്കോട്, ബാപ്പു മുസ്ലിയാർ, സി ടി ലത്തീഫ്, ശരീഫ് സുഹരി, താജുദ്ദീൻ സഖാഫി,അഷ്റഫ് പട്ടാമ്പി,, ഹംസ മിസ്ബാഹി, സിദ്ദീഖ് സഖാഫി, ഹസൈനാർ അഹസനി സംസാരിച്ചു.
