പട്ടാമ്പി ചൂരക്കോട് ബൈക്കും കാറും കൂട്ടിയിടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം

 


വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്രസാ അധ്യാപകൻ മരിച്ചു.പട്ടാമ്പി മുണ്ടക്കോട്ടുകുറിശ്ശി കൈകുളങ്ങര വീട്ടിൽ മുഹമ്മദലിയാണ് (47) മരിച്ചത്.

ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. പട്ടാമ്പിയിൽ നിന്നും ജോലികഴിഞ്ഞ് വല്ലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന യുവാവിന്റെ ബൈക്കിൽ പട്ടാമ്പി കോളേജിന് സമീപത്ത് വച്ച് മുഹമ്മദലി ലിഫ്റ്റ് ചോദിച്ച് കയറുകയായിരുന്നു.


പട്ടാമ്പിയിൽ നിന്നും വല്ലപ്പുഴ ചൂരക്കോട് പാലത്ത് വച്ചാണ് ബൈക്കും കാറും കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു ചികിത്സയിലിരിക്കെയാണ് മുഹമ്മദലി മരിച്ചത്. ബൈക്കോടിച്ചിരുന്ന വല്ലപ്പുഴ ചെറുകോട് സ്വദേശി ഗോകുൽ കൃഷ്ണയ്ക്ക് ഗുരുതര പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്


പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം സംസ്കരിച്ചു. പട്ടാമ്പി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Below Post Ad