കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ മരണം അഞ്ചായി

 



മലപ്പുറം: നിലമ്പൂര്‍ പൂക്കോട്ടുംപാടം ടികെ കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായവരില്‍ അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തി. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്.

 കോട്ടക്കല്‍ എടരിക്കോട് സ്വദേശി മങ്ങാടന്‍ അനസ് യാസീന്‍, തിരൂര്‍ സ്വദേശി മുഹമ്മദ് കുട്ടി, വണ്ടൂര്‍ സ്വദേശി കുപ്പനത്ത് സജ്ജാദ്, കരുവാരക്കുണ്ട് സ്വദേശി റഹീം എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.


ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി എന്‍ഡിആര്‍എഫ് സംഘവും അഗ്‌നിശമനസേനയും മറ്റു സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങള്‍ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.


Below Post Ad