പട്ടാമ്പിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. പട്ടാമ്പി - പെരിന്തല്‍മണ്ണ റോഡില പുതിയ ഫിഷ് മാര്‍ക്കറ്റിന് സമീപം പുലര്‍ച്ചെ 4.30ഓടെയായിരുന്നു സംഭവം.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഡ്രൈവറുടെ സമോയചിത ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയത്. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍ തന്നെ ബസ് നിര്‍ത്തി യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
പെരിന്തല്‍മണ്ണയില്‍നിന്നു കോട്ടയത്തേക്കു പോകുകയായിരുന്ന ബസിനാണു തീപിടിച്ചത്. പട്ടാമ്പി പൊലീസും അഗ്‌നിരക്ഷാസേനയും എത്തി തീ അണച്ചു. ബസ് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
