വളാഞ്ചേരി:ദേശീയ പാത നിർമ്മാണത്തിൻ്റെ ഭാഗമായി വളാഞ്ചേരി വട്ടപ്പാറയിൽ സർവ്വീസ് റോഡ് നിർമ്മാണത്തിൻ്റെ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ ഇന്ന് ജില്ലാ കളക്ടറെ കണ്ടു സംസാരിച്ചു.
റോഡ് നിർമ്മാണത്തിനായി തയ്യാറാക്കിയ സ്കെച്ച് പ്രകാരമുള്ള സ്ഥലം മാർക്ക് ചെയ്ത് നൽകുന്നതിന് ജില്ലാ കളക്ടർ സർവ്വേ വിഭാഗത്തെ ചുമതലപ്പെടുത്തി. അടിയന്തിരമായി സർവ്വേ നടപടികൾ പൂർത്തീകരിച്ച് സ്ഥലം അടയാളപ്പെടുത്തി നൽകുന്നതിന് കളക്ടർ സർവ്വേ വിഭാഗത്തിന് നിർദ്ദേശം നൽകുകയും ചെയ്തു.
നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി ,മരാമത്ത് കാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ , മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി , മുജീബ് വാലാസി എന്നിവർ പങ്കെടുത്തു.
