കൂറ്റനാട് : ആമക്കാവ് പൂരത്തോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെ അപകടം സംഭവിച്ച് നാല് പേർക്ക് പരിക്കേറ്റു. വെടിക്കെട്ട് നടക്കുന്നതിനിടെ കല്ലുകളും ചീളുകളും തെറിച്ചുവീണതാണ് അപകടത്തിന് കാരണമായത്.
വെടിക്കെട്ട് കാണാനായി കൂടി നിന്നവർക്കിടയിലേക്കാണ് കല്ലുകളും മറ്റ് അവശിഷ്ടങ്ങളും തെറിച്ചുവീണത്. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ടുകളുണ്ട്.
പരിക്കേറ്റവർ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വെടിക്കെട്ട് നടത്തുമ്പോൾ ആളുകൾ ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
