കുറ്റിപ്പുറം റെയിൽവേ മേൽപ്പാലം നിർമ്മാണം അവസാനഘട്ടത്തിൽ

 



കുറ്റിപ്പുറം: ദേശീയപാത 66-ന്റെ ആറുവരിപ്പാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന പുതിയ റെയിൽവേ മേൽപ്പാലം (ROB) അവസാനഘട്ടത്തിലാണ്. ഷൊർണൂർ-മംഗളൂരു പാതയ്ക്ക് മുകളിൽ 'റ' ആകൃതിയിൽ ഉരുക്കുപാലം സ്ഥാപിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. നിലവിലുള്ള പാലം എറണാകുളം ഭാഗത്തേക്കും, പുതിയത് കോഴിക്കോട് ഭാഗത്തേക്കും ഉപയോഗിക്കും.

30 മണിക്കൂർ പ്രയത്നം; 800 ടൺ ഭാരമുള്ള ‘റ’ ഇരുമ്പുപാലം (steel composite GIRDER ) സ്ഥാപിച്ചത്.പാലത്തിൻറെ ഒരു ഭാഗത്ത് നടപ്പാതയുമുണ്ട്.അന്തിമഘട്ടത്തിൽ എത്തിയിരിക്കുന്ന പാലം പണി പൂർത്തിയായി കഴിഞ്ഞാൽ ഗതാഗതത്തിന് തുടർന്നു കൊടുക്കും

Below Post Ad