മന്ത്രി എം. ബി. രാജേഷിന്റെ "തെരഞ്ഞെടുത്ത ലേഖനങ്ങള്‍" പ്രകാശനം ചെയ്തു mbrajesh

 



കൂറ്റനാട്:തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെൻ്ററികാര്യ മന്ത്രി എം. ബി. രാജേഷിന്റെ "തെരഞ്ഞെടുത്ത ലേഖനങ്ങള്‍" പുസ്തക പ്രകാശനം പ്രമുഖ സിനിമാ അഭിനേതാവും സാംസ്കാരിക പ്രവർത്തകനുമായ പ്രകാശ് രാജ് നിർവ്വഹിച്ചു. ഫൈസൽ നയ്യൂർ പുസ്തകം ഏറ്റുവാങ്ങി. 


പരിപാടിയുടെ ഉദ്ഘാടനം കെ. രാധാകൃഷ്ണന്‍ ,എം. പി നിർവ്വഹിച്ചു. ജനപ്രതിനിധിക്ക് വേണ്ട ഉത്തരവാദിത്വം നിറവേറ്റുന്നതോടൊപ്പം സർഗാത്മക രംഗത്ത് തിളങ്ങി നിൽക്കാൻ മന്ത്രി എം ബി രാജേഷിന് കഴിഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ചലച്ചിത്ര നടനും സാംസ്കാരിക പ്രവർത്തകനുമായ വി.കെ. ശ്രീരാമന്‍ അധ്യക്ഷനായി.മന്ത്രി എം ബി രാജേഷ് പ്രതികരണം നടത്തി.


വിദ്യാർഥി സംഘടനാ പ്രവർത്തന കാലം മുതലുള്ള കാൽ നൂറ്റാണ്ടിൽ വിവിധ വിഷയങ്ങളെക്കുറിച്ച് എം ബി രാജേഷ് എഴുതിയ ലേഖനങ്ങളാണ് 752 പേജുകളില്‍ സമാഹരിച്ചിരിക്കുന്നത്. ലോകം, ഇന്ത്യ, കേരളം, സാംസ്കാരികം, വിദ്യാഭ്യാസം, സ്പോർട്ട്സ് തുടങ്ങിയ വിഷയങ്ങളിൽ പല കാലങ്ങളിൽ എഴുതിയ ലേഖനങ്ങളാണിവ. കോഴിക്കോട് ഹരിതം ബുക്സാണ് പ്രസിദ്ധീകരിച്ചത്. സി.പി. ചിത്രഭാനു പുസ്തക പരിചയം നടത്തി.

തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കിൽ നടന്ന ചടങ്ങിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബീന ആര്‍. ചന്ദ്രന്‍ മുഖ്യാത്ഥിയായി. പ്രതാപൻ കായാട്ട്, ചിത്രകാരൻ ഗോപി പട്ടിത്തറ, പ്രൊഫ. പി ഗംഗാധരൻ, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.

 തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ കെ രാധാകൃഷ്ണന്‍ എം പി ഉദ്ഘാടനം ചെയ്തു. നടൻ വി കെ ശ്രീരാമൻ അധ്യക്ഷനായി. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബീന ആര്‍ ചന്ദ്രന്‍ മുഖ്യാതിഥിയായി. ഡോ.സി പി ചിത്രഭാനു പുസ്തക പരിചയം നടത്തി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി ആർ കുഞ്ഞുണ്ണി,പ്രൊഫ.പി ഗംഗാധരൻ, ചിത്രകാരൻ ഗോപു പട്ടിത്തറ, സി പി ഐ എം ജില്ല സെക്രട്ടേറിയേറ്റംഗം എം ആർ മുരളി ,ജില്ല കമ്മറ്റിയംഗങ്ങളായ വി കെ ചന്ദ്രൻ ,പി എൻ മോഹനൻ, ഏരിയ സെക്രട്ടറി ടി പി മുഹമ്മദ് എന്നിവർ സംസാരിച്ചു. മന്ത്രി എം ബി രാജേഷ് പ്രതികരണം നടത്തി.

Tags

Below Post Ad