കൂറ്റനാട്: വീട്ടുകാർ പൂരം കാണാൻ പോയ തക്കത്തിൽ വാതിൽ തകർത്ത് 25 പവൻ കവർന്നു. കൂറ്റനാട് - പെരിങ്ങോട് റോഡിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം.
വീട്ടുകാർ ആമക്കാവ് പൂരം കാണാൻ പോയതായിരുന്നു. കൂറ്റനാട് ചെറുകിട വ്യാപാരിയായ പി.വി സുധീറിൻ്റെ വീടിൻ്റെ മുൻവാതിൽ തകർത്ത് അകത്ത് കടന്നാണ് 25 പവൻ കവർന്നത്. വീട്ടുകാർ വന്നപ്പോഴാണ് വിവരം അറിയുന്നത്.
ചാലിശ്ശേരി പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.
