സംസ്ഥാന ബജറ്റിൽ 26.18 കോടി രൂപ തൃത്താലക്ക്.ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് 12 പദ്ധതികൾക്കായി ഈ തുക തൃത്താലക്ക് അനുവദിച്ചതെന്ന് മന്ത്രി എംബി രാജേഷ് അറിയിച്ചു
ഇതിന് പുറമേ മറ്റ് എട്ട് പദ്ധതികൾ കൂടി ബജറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. ബജറ്റിൽ ഉൾപ്പെടുത്തിയ പ്രധാന പദ്ധതികളും അവയ്ക്ക് അനുവദിച്ച തുകയും ചുവടെ:
1. കൂട്ടുപാത-ആറങ്ങോട്ടുകര റോഡ് ബി എം & ബി സി നിലവാരത്തിൽ നവീകരിക്കൽ -7.50 കോടി
2. കൂനമൂച്ചി മുക്കൂട്ട ചാലിശ്ശേരി റോഡ് നിർമാണം-6 കോടി
3. ചാലിശ്ശേരി പഞ്ചായത്തിലെ മല-ചാലിശ്ശേരി റോഡ് നവീകരണം-4 കോടി
4. നാഗലശ്ശേരി പഞ്ചായത്തിലെ മാത്തൂർ-ആമക്കാവ് റോഡ് നവീകരണം-3 കോടി
5. നാഗലശ്ശേരി ഗവ. ഐ ടി ഐക്ക് കെട്ടിടം-2 കോടി
6. ആനക്കര ഗ്രാമപഞ്ചായത്തിലെ മലമൽക്കാവ് ജി എൽ പി സ്‌കൂളിന് കെട്ടിടം-75 ലക്ഷം
7. പരുതൂർ പഞ്ചായത്തിലെ പഴയങ്ങാടി-ചിറങ്ങര റോഡ്-50 ലക്ഷം
8. ചാലിശ്ശേരി പഞ്ചായത്തിലെ നായർക്കുളം നവീകരണം-50 ലക്ഷം
9. നാഗലശ്ശേരി പഞ്ചായത്തിലെ നീരട്ടിക്കുളം നവീകരണം-50 ലക്ഷം
10. തിരുമിറ്റക്കോട് പഞ്ചായത്തിലെ രായമംഗലം-ദുബായ് റോഡിൽ പാലം നിർമാണം-45 ലക്ഷം .
11. കപ്പൂർ തോട്ടുപാടം ടൂറിസം പ്രോജക്ട്-63 ലക്ഷം
12. പരുതൂർ പഞ്ചായത്തിലെ ഏച്ചുണ്ണി പാലം-35 ലക്ഷം
.
ഇതിനു പുറമെ ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതികൾ: കപ്പൂർ പഞ്ചായത്തിലെ കുമരനെല്ലൂർ-അമേറ്റിക്കര റോഡ് നവീകരണം, കപ്പൂർ പഞ്ചായത്തിലെ എറവക്കാട്-കക്കിടിപ്പുറം റോഡ് നവീകരണം, തൃത്താല-കൂറ്റനാട് റോഡ് നവീകരണം, തൃത്താല മണ്ഡലത്തിലെ വിവിധ ഗവ. ഹൈസ്‌കൂളുകളുടെ ഗ്രൗണ്ട് നവീകരണം, തൃത്താല മണ്ഡലത്തിലെ പ്രധാന ജങ്ക്ഷനുകളുടെ നവീകരണം, തിരുമിറ്റക്കോട് പഞ്ചായത്തിലെ പെരിങ്ങണ്ണൂർ-വെള്ളടിക്കുന്ന് റോഡ് നവീകരണം, പട്ടിത്തറ, തൃത്താല , നാഗലശ്ശേരി പഞ്ചായത്തുകൾ ഉൾപ്പെടുന്ന പുളിയപ്പറ്റ കായൽ നവീകരണം, പട്ടിത്തറ പഞ്ചായത്തിലെ ആലപ്പറമ്പിൽ ഓപ്പൺ ഓഡിറ്റോറിയം.
സമർപ്പിച്ച നിർദേശങ്ങൾ അനുഭാവപൂർവം പരിഗണിക്കുകയും തുക വകയിരുത്തുകയും ചെയ്ത ധനമന്ത്രിയെ മന്ത്രി എംബി രാജേഷ് അഭിവാദ്യം ചെയ്തു.
